ക്വട്ടേഷൻ കേസിൽ സിപിഎം നേതാവ് സക്കീര്‍ ഹുസൈന് ജാമ്യമില്ല. സക്കീറിനെ ഡിസംബർ ഒന്നുവരെ റിമാൻഡ് ചെയ്തു. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെതാണ് ഉത്തരവ്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനെന്ന പേരില്‍ പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍.
വ്യവസായി ജൂബി പൗലോസിന്റെ പരാതിയിലാണ് സിപിഎം ജില്ലാ കമ്മറ്റി അംഗവും, കളമശ്ശരി ഏരിയാസെക്രട്ടറിയും,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായി സക്കീര്‍ ഹൂസൈനെ ഒന്നാം പ്രതിയാക്കി പ്രത്യേക പൊലീസ് സംഘം കേസെടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്ന് പറഞ്ഞാണ് തന്നെ സക്കീര്‍ ഹൂസൈന്‍ ഭീഷണിപ്പെടുത്തിയതെന്ന് വ്യവസായി ജൂബി പൗലോസിന്‍റെ പരാതി. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നാകെ കീഴടങ്ങുകയായിരുന്നു.
