മദ്യനിരോധനം പ്രധാന വാഗ്ദാനമായി ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ജയലളിതയും കരുണാനിധിയും ജനക്ഷേമ മുന്നണിയും ഒരു പോലെ മദ്യനിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെ തമിഴ്‍നാട്ടില്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രചരണ വിഷയം മദ്യനിരോധനം ആയി മാറിയിരിക്കുകയാണ്.

തമിഴ്‍‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരേ ശബ്‍ദത്തില്‍ മദ്യനിരോധനം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഒരുമുഴം മുന്നേ എന്നോണം ജലളിത ആദ്യ പ്രചരണ ദിനത്തില്‍തന്നെ, മദ്യനിരോധനം നടപ്പാക്കും എന്ന് പ്രഖ്യാപിച്ചത്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കരുണാനിധി ആദ്യം പറഞ്ഞതും മദ്യ നിരോധനം തന്നെ.

അഴിമതി തടയാന്‍ ലോകായുക്ത നിയമം, പ്രത്യേക കാര്‍ഷിക ബജറ്റ്, ജലസേചനത്തിന് പ്രത്യേകം വകുപ്പ്, നെല്ലിന്റെ താങ്ങുവില ഉയര്‍ത്തും, ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപടി, പ്രസവാവധി ഒമ്പത് മാസമായി നീട്ടുക, പാല്‍ വില ഏഴ് രൂപ കുറയ്‍ക്കും, കൈത്തറി മേഖലക്ക് 750 യൂണിറ്റ് വൈദ്യുതി സൗജന്യം, വെള്ളപ്പൊക്കം തടയാന്‍ 2000 കോടി രൂപ ചെലവില്‍ 200 ചെക്ഡാമുകള്‍, കേന്ദ്ര സ‍ക്കാര്‍ ഓഫീസുകളിലും തമിഴ് ഒ്യോഗിക ഭാഷയാക്കും, കൂടംകുളം സമരക്കാ‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും, മാധ്യമപ്രവത്തകര്‍ക്കെതിരായ മാനനഷ്‌ടക്കേസുകള്‍ പിന്‍വലിക്കും, കോളേജ് വിദ്യാര്‍‍ത്ഥികളുടെ വിദ്യാഭ്യാസ വായ്‍പകള്‍ എഴുതി തള്ളും എന്നിങ്ങനെ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ട്. ജെല്ലിക്കെട്ട് നിരോധനം നീക്കാന്‍ നടപചിയെടുക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. പട്ടികജാതി പട്ടിക വര്‍ഗ്ഗ, വിഭാഗത്തില്‍പ്പെട്ട കര്‍ഷകരുടെ മക്കള്‍ക്ക് പ്രോഫഷണല്‍ കേളേജുകളില്‍ പ്രവേശനം ലഭിച്ചാല്‍ ഹോസ്റ്റല്‍ ഫീ ഉള്‍പ്പെടെ എല്ലാ ചതിലവും സര്‍ക്കാര്‍‍ വഹിക്കും, ഭിന്നശേഷയുള്ളവര്‍ക്ക് സര്‍ക്കാ‍ ജോലിയില്‍ മൂന്ന് ശതമാനം സംവരണം എന്നിവയും ഡിഎംകെ വാഗ്ദാനം ചെയ്യുന്നു. മദ്യനിരോധനം പ്രഖ്യാപിച്ച കരുണാനിധി തലേന്ന് ജയലളിത ഉന്നയിച്ച ആരോപണങ്ങള്‍ക്കും മറുപടി നല്‍കി.