30 വര്‍ഷം മുന്‍പ് വരെ ലക്ഷത്തിൽ 80 പേര്‍ക്കായിരുന്നു രോഗം .ഇപ്പോഴത് 130 വരെയായി. ഇത് അപ്രതീക്ഷിതമായ വര്‍ധനയായി വിദഗ്ധര്‍ കാണുന്നില്ല . എന്നാല്‍ രോഗം എങ്ങനെ കൂടുന്നു, ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ്, ഏത് മേഖലയിലാണ് രോഗ ബാധ കൂടുതല്‍ എന്നതിനൊന്നും കൃത്യമായ കണക്കുകളില്ല. ആര്‍ സി സി മാത്രമാണ് ഇപ്പോള്‍ ഒരു രജിസ്റ്റര്‍ സൂക്ഷിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആര്‍ സി സിയിലുമെത്തുന്ന അര്‍ബുദ രോഗികളുടെ എണ്ണമാണ് ഇവിടെ കിട്ടുക. പ്രതിരോധവും ചികില്‍സയും കാര്യക്ഷമമാക്കാന്‍ രജിസ്ട്രി അനിവാര്യമാണെന്ന് ചികില്‍സ രംഗത്തുള്ളവര്‍ പറയുന്നു
കഴിഞ്ഞ സര്‍ക്കാര്‍ ക്യാന്‍സര്‍ റജിസ്ട്രി തയാറാക്കാന്‍ തുക അനുവദിച്ചെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല . ഇക്കാര്യത്തില്‍ സര്‍ക്കാരിടപെടല്‍ അനിവാര്യമാണെന്ന് പൊതുജനാരോഗ്യവിദഗ്ധരും പറയുന്നു.
