തിരികെ നൽകേണ്ട തുക 10000നു മുകളിലായാൽ റെയിൽവേ പണം അക്കൗണ്ടിലേക്ക് മാറ്റി നൽകും. ഇതിനായി ടിക്കറ്റെടുത്ത ആളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയാൽ മതി. നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് റെയിൽവേയുടെ വരുമാനത്തിൽ ഇടിവുണ്ടായതായും റെയിൽവേ അധികൃതർ അറിയിച്ചു.

500, 1000 രൂപ നോട്ടുകളുടെ ഇടപാടുകൾ പിൻവലിച്ചിരുന്നെങ്കിലും റെയിൽവേ, ബസ്, ആശുപത്രികൾ എന്നിവിടങ്ങളിൽ പണം നൽകുന്നതിന് തടസമുണ്ടായിരുന്നില്ല. ഇതേതുടർന്ന് ആളുകൾ കൂട്ടമായി റെയിൽവേ സ്റ്റേഷനുകളിലെത്തി കുറഞ്ഞ നോട്ടുകൾ വാങ്ങിയതിനെ തുടർന്നാണ് ചില്ലറപ്പണത്തിനു ക്ഷാമം നേരിട്ടത്.