ഹര്‍ത്താല്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റമില്ലെന്ന് അറിയിച്ചത്
കോഴിക്കോട്:കാലിക്കറ്റ് സർവകലാശാല ജൂലായ് 17 ന് നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. ഹർത്താൽ പിൻവലിച്ച സാഹചര്യത്തിലാണ് മുന് നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ നടത്താൻ തീരുമാനിച്ചത്. കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ വിട്ടയച്ച സാഹചര്യത്തില് നാളെ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഹര്ത്താല് പിന്വലിക്കുകയായിരുന്നു.
എറണാകുളം പ്രസ് ക്ലബില് വാര്ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് നേതാക്കളെ കസ്റ്റഡിയില് എടുത്തതില് പ്രതിഷേധിച്ചാണ് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന പ്രസിഡന്റ് അബ്ദുല് മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്, ജനറല് സെക്രട്ടറി റോയി അറയ്ക്കല്, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്.
