ആഭ്യന്തരവിപണിയിലെ എണ്ണവില സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് രാജ്യത്തെ ഇന്ധന വിലയില്‍ ഓരോ മാസവും മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയിലെ എണ്ണ വിലയിലും ഏറ്റകുറച്ചിലുകള്‍ വരുത്തുമെന്നായിരുന്നു പ്രഖ്യാപനം. ഓരോ മാസത്തെയും വിലനിലവാരം തൊട്ടുമുമ്പത്തെ മാസം അവസാനിക്കുന്നതിനു മുമ്പ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ചു മെയ് മാസത്തെ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് ഊര്‍ജ വ്യവസായ മന്ത്രാലയം അറിയിച്ചു. പെട്രോള്‍ ലിറ്ററിന് നിലവില്‍ ഈടാക്കുന്ന വില തന്നെയായിരിക്കും അടുത്ത മാസവും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക. എന്നാല്‍ ഡീസല്‍ വിലയില്‍ അടുത്ത മാസം പത്തു ദിര്‍ഹത്തിന്റെ കുറവുണ്ടാകും. ഒരു റിയാല്‍ 50 ദിര്‍ഹത്തിനു പകരം ഒരു റിയാല്‍ 40 ദിര്‍ഹമായിരിക്കും അടുത്ത മാസത്തെ ഡീസല്‍ വില.

അടുത്ത മാസം മുതല്‍ പെട്രോളിനും ഡീസലിനും സബ്‌സിഡി ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വില മെയ് ഒന്നിന് അര്‍ധരാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍ വരും.