കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭയില്‍ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഒരേയൊരു നഗരസഭയാണ് പാലക്കാട്. അവിശ്വാസത്തെ സിപിഎം പിന്തുണക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. 

52 അംഗ ഭരണ സമിതിയില്‍ ബിജെപിക്ക് 24, യുഡിഎഫിന് 18, എല്‍ഡിഎഫിന് 9 , വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് പാലക്കാട് നഗരസഭയിലെ കക്ഷിനില. നാളെ യുഡിഎഫിന്‍റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്‍മാര്‍ സ്ഥാനം രാജി വയ്ക്കും. തുടര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരും. എന്നാല്‍ സിപിഎമ്മിന്‍റെ പിന്തുണയോടെ മാത്രമേ അവിശ്വാസപ്രമേയം വിജയിക്കൂ. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും സഹകരിക്കുമെന്ന സിപിഎമ്മിന്‍റെ പ്രസ്താവനയിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. 

ബിജെപിയെ താഴെയിറക്കിയാലും പാലക്കാട് നഗരസഭാ ഭരണം . യുഡിഎഫിനും എല്‍ഡിഎഫിനും പ്രതിസന്ധി തന്നെയാണ്, യുഡിഎഫിനെ പിന്തുണക്കുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാകുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്.