സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്ന് ബിജെഡിയും ടിആർഎസും ഇന്ന് നിലപാട് പറയും വായ്പയെടുത്ത് മുങ്ങുന്നവരെ പൂട്ടാനുള്ള ബിൽ ഇന്ന്

ദില്ലി: നരേന്ദ്രമോദി സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൻറെ കാര്യത്തിൽ എന്തു നിലപാട് എടുക്കണമെന്ന് ജനതാദൾ, ടിആർഎസ്, അണ്ണാ ഡിഎംകെ തുടങ്ങിയ പാർട്ടികൾ ഇന്നു തീരുമാനിക്കും. പ്രമേയത്തെ അനുകൂലിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിശാലപ്രതിപക്ഷത്തിപ്പോളില്ലാത്ത പാർട്ടികളോട് വോട്ടെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന അഭ്യർത്ഥന ഭരണപക്ഷം മുന്നോട്ടു വച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ബില്ല് ഇന്ന് ലോക്സഭ പാസ്സാക്കും. നേരത്തെ കൊണ്ടുവന്ന ഓർഡിനൻസിന് പകരമുള്ള ബില്ല് ധനമന്ത്രാലയത്തിൻറെ ചുമതലയുള്ള പിയൂഷ് ഗോയലാണ് ഇന്നലെ അവതരിപ്പിച്ചത്.