തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ കടുത്ത പ്രതിസന്ധി തുടരുന്നു. മുഴുവന്‍ സീറ്റും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു.ഇല്ലെങ്കില്‍ കോടതിയെ സമീപിക്കും. ഏകീകൃത ഫീസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി.

സര്‍ക്കാറിനെതിരെ മാനേജ്മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. തര്‍ക്കം പ്രവേശനാധികാരത്തെ ചൊല്ലിയാണെങ്കില്‍ ഏകീകൃതഫീസില്‍ രണ്ട് പേര്‍ക്കും ഒരേ നിലപാടാണ്. ഇത് മെറിറ്റ് സീറ്റില്‍ പ്രതീക്ഷവെക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ്.ഏകീകൃത ഫീസ് വന്നാല്‍ 10 മുതല്‍ 15 ലക്ഷം വരെ വാര്‍ഷികഫീസായി നല്‍കേണ്ടിവരും. ഡന്റലില്‍ 23000 ഫീസിനും മുന്‍ വര്‍ഷം പഠിക്കാമായിരുന്നെങ്കില്‍ ഈ വര്‍ഷം എല്ലാവരും 4 ലക്ഷം കൊടുക്കുണം. മുഴുവന്‍ സീറ്റും ഏറ്റെടുത്ത് ഭരണപക്ഷം ക്രെഡിറ്റായി അവകാശപ്പെടുമ്പോള്‍ പ്രതിപക്ഷം വിമര്‍ശിക്കുകയാണ്.

സര്‍ക്കാര്‍ മേല്‍നോട്ടത്തിലെ തുടര്‍നടപടി ജെയിംസ് കമ്മിറ്റി തീരുമാനിക്കും. മാനേജ്മെന്റുകള്‍ സ്വന്തം നിലക്കുള്ള ഫീസും പ്രവേശനക്രമവും കമ്മിറ്റിയെ തന്നെ അറിയിക്കും. ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അന്തിമതീരുമാനം കോടതി നിശ്ചയിക്കും.