പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടില്‍ നിന്നുമെത്തിയ മൂപ്പൈയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്ത് തലയില്‍ തട്ടമിട്ടതിനെ എതിര്‍ത്ത സംഘാടകര്‍ മോഡിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞെന്നാണ് ആരോപണം. കോഴിക്കോട് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി കെറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അശ്വതിയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ നിന്നും പഞ്ചായത്ത് പ്രസിടണ്ടുമാരായ വനിതകളടങ്ങിയ 100 അംഗ ടീമിലെ അംഗമാണ് ശഹര്‍ബാനത്ത്. തുടക്കം മുതല്‍ ബിജെപി യുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള വേദിയായിട്ടാണ് പരിപാടിയെ ഉപയോഗട്ടത്. ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിപാടിയെ അഭിസംബോധന ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് തട്ടമിടരുതെന്ന് പറഞ്ഞതെന്നാണ് സംഘാടകരുടെ വാദം.

സംഭവം സ്ഥലം എസ്പിയോട് പരാതിപ്പെട്ട കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് അവസാനം അനുകൂലമായ തീരുമാനം ലഭിച്ചു. 6000 വനിതാ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയെ അപമാനിച്ചതിന് ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അതാകട്ടെ മലയാളിയുടെ ഈ വര്‍ഷത്തെ വനിതാദിനാഘോഷമെന്നും അശ്വതി പറയുന്നു. ജനപ്രതിനിധിയുടെ തട്ടം മാറ്റാന്‍ ശ്രമിച്ച മിച്ച സംഭവം മതേതര ഭാരതത്തിന് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.