കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എഡിജിപിയുടെ മകളുടെ ആരോപണത്തിന് തെളിവുകളൊന്നും കിട്ടിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പൊലീസിനെ അറിയിച്ചത്. പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും കാലില്‍ വാഹനം കയറ്റിയെന്നുമാണ് പരാതി. കേസ് റദ്ദാക്കണമെന്ന ഗവാസ്കറിന്റെ ഹര്‍ജി ജൂലൈ നാലിന് കോടതി പരിഗണിക്കും.