സ്വാമിനാഥന് കീഷണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് പ്രവേശിപ്പിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.കെ.പി സുനിൽ കുമാർ പറഞ്ഞു.  

കോഴിക്കോട്: കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ആശുപത്രി സൂപ്രണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത തിരുനെല്‍വേലി സ്വദേശിയായ സ്വാമിനാഥന്‍ മരിച്ചത്. സ്വാമിനാഥന് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് പ്രവേശിപ്പിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.കെ.പി സുനിൽ കുമാർ പറഞ്ഞു. 

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം കുറവായിരുന്നു. ബാഹ്യമായ പരിക്കുകള്‍ ഇല്ലെന്നും തലച്ചോറിലെ രക്തസ്രാവമാകാം മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു. ഒരു ഇരുമ്പു കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സ്വാമിനാഥനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.