കോട്ടയം കേരളാ കോൺഗ്രസിന് തന്നെ. പക്ഷെ കൂടുതൽ സീറ്റ് കൊടുക്കില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ. 

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയവും ഇടുക്കിയും വേണമെന്ന കേരളാ കോൺഗ്രസ് എമ്മിന്റെ ആവശ്യം തുടക്കത്തിലേ തള്ളി യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ. സീറ്റ് വിഭജനം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസ് മാണിക്ക് തന്നെയാണ്. മറ്റൊരു സീറ്റും വിട്ടു കൊടുക്കുന്നതിനെപ്പറ്റി ആലോചനയില്ലെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഘടകക്ഷികൾ ന്യായമായ ആവശ്യങ്ങൾ പറഞ്ഞാൽ അത് പരിഗണിച്ചിട്ടുണ്ട്. സീറ്റുകൾ കൈക്കലാക്കാൻ യുഡിഎഫിൽ മത്സരമുണ്ടാവില്ലെന്നാണ് കരുതുന്നത്. മുന്നണിയിൽ പ്രശ്നങ്ങളുണ്ടാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ഇടുക്കി സീറ്റുകൾ കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ജോസ് കെ മാണി പറഞ്ഞത്. കോട്ടയം സീറ്റ് കോൺഗ്രസുമായി വച്ചുമാറാനിയുണ്ടെന്ന വാർത്തകളും ജോസ് കെ മാണി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് കൺവീനറുടെ മറുപടി