തിരുവനന്തപുരം: വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തി. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആജീവനാന്തം ഉപയോഗിക്കാം. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷവുമാക്കി. എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‍ലോഡ് ചെയ്യേണ്ടതില്ലെന്നും തീരുമാനമായി. പകരം വിദ്യാര്‍ഥികള്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രം അപ് ലോഡ് ചെയ്താല്‍ മതി. പരീക്ഷക്ക് ശേഷം പ്രവേശനം ലഭിക്കുന്നവര്‍ കൗണ്‍സിലിങ്ങിന് എത്തുമ്പോള്‍ മാത്രം രേഖകള്‍ ഹാജരാക്കിയാല്‍ മതി. റവന്യൂ-വിദ്യാഭ്യാസ- പട്ടികജാതി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജാതി, വരുമാനം, പൗരത്വം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കണേണ്ടതുണ്ടായിരുന്നു. ഇതിനായി ഈ സമയത്ത് വില്ലേജ് ഓഫിസുകളില്‍ വലിയ തിരക്കും അഭവപ്പെടുന്നുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.