Asianet News MalayalamAsianet News Malayalam

ബ്രൂവറിയില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍, പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളി

ബ്രൂവറി അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം. ബ്രൂവറി അഴിമതിയില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഗവർണർ തള്ളി.

no investigation needed in brewery scam allegation  says governor
Author
Kerala, First Published Nov 7, 2018, 3:19 PM IST

തിരുവനന്തപുരം: ബ്രൂവറി അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം. ബ്രൂവറി അഴിമതിയില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഗവർണർ തള്ളി.

മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് നാല് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തു നൽകിയിരുന്നു.

ഹൈക്കോടതിയില്‍ കേസെത്തിയപ്പോള്‍ ബ്രൂവെറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഈ കോടതി തീരുമാനം കൂടി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം.

ലൈസൻസ്  അനുവദിച്ചതിൽ ചട്ടലംഘനമുണ്ടായെങ്കിൽ അത് സർക്കാർ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓർമ്മിപ്പിച്ചുമായിരുന്നു നേരത്തെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

സംസ്ഥാനത്ത് ബ്രൂവറികളും, ബ്ളെൻഡിംഗ് യൂണിറ്റിനും തുടങ്ങാന്‍ നൽകിയ അനുമതി റദ്ദാക്കിയത് ചട്ടലംഘനത്തിന്‍യും അഴിമതിയുടെയും തെളിവാണെന്നും ഇക്കാര്യത്തിൽ സ്വന്ത്രഏജൻസിയുടെ അന്വേഷണം വേണമെന്നുമായിരുന്നു ഇടുക്കി സ്വദേശിയുടെ പൊതുതാൽപ്പര്യ ഹർജി. 

Follow Us:
Download App:
  • android
  • ios