പനാജി: ഗോവയില്‍ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് മദ്യം വിൽക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കരുതെന്ന് ഗോവ എക്സൈസ് വകുപ്പ് സർക്കുലർ. അപേക്ഷിക്കുന്ന വ്യക്തിയുടെ പശ്ചാത്തലം പരിശോധിച്ച ശേഷമേ ലൈസൻസ് അനുവദിക്കാവൂയെന്നു വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഏപ്രിൽ ഒന്നു മുതൽ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നും പറയുന്നു.
1964 ലെ ഗോവ എക്സൈസ് ഡ്യൂട്ടി നിയമങ്ങൾ ഭേദഗതി വരുത്തിയതു പ്രകാരമാണ് ക്രിമിനലുകൾക്ക് മദ്യം വിൽക്കാനുള്ള ലൈസൻസ് അനുവദിക്കില്ലെന്ന ഉത്തരവിറക്കിയതെന്ന് എക്സൈസ് കമ്മീഷണർ മെനിനോ ഡിസൂസ പറഞ്ഞു.
നിലവിൽ മദ്യവിൽപന ശാലകൾ നടത്തുന്നവരും ലൈസൻസ് പുതുക്കേണ്ടവരും ആറു മാസത്തിനകം പൊലീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
