കോട്ടയം: ഹാദിയ കേസില്‍ ലൗവ് ജിഹാദ് സംഭവിച്ചിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍. ഹാദിയയുടെ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ഹാദിയക്ക് അവളുടേതായ ജനാധിപത്യ അവകാശങ്ങളുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു. ഹാദിയയെ സുപ്രീം കോടതിതില്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. 

നവംബര്‍ 27ന് വൈകിട്ട് മൂന്ന് മണിക്ക് ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ പിതാവ് അശോകനോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റേയും എന്‍.ഐ.എയുടേയും വാദം കേള്‍ക്കാമെന്നും കോടതി ഉത്തരവിട്ടു. അതേസമയം കേസിന്റെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന ഹാദിയയുടെ പിതാവ് അശോകന്റെ വാദം കോടതി തള്ളി.