മഴയില്ലാതായതോടെ കൊടുംവരള്‍ച്ചയില്‍ കടം വാങ്ങി ഇറക്കിയ കൃഷി പൂര്‍ണമായും നഷ്‌ടത്തിലായി. കര്‍ഷകരുടെ ഈ പ്രതിസന്ധി തിരിച്ചറിഞ്ഞാണ് ഡിസംബര്‍ 14ന് ചേര്‍ന്ന മന്ത്രിസഭായോഗം കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മെയ് 31 വരെയാണ് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇക്കാലയളവിലെ ജപ്തി നടപടികളും നിര്‍ത്തി വെയ്ക്കാന്‍ തീരുമാനമായിരുന്നു. സര്‍ക്കാര്‍ മൊറട്ടോറിയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കര്‍ഷകര്‍ക്ക് പക്ഷെ കയ്യില്‍ കിട്ടിയത് ജപ്തി നോട്ടീസാണ്.
സര്‍ക്കാരിന്റെ പ്രഖ്യാപനമൊക്കെ പാഴ്വാക്കിലൊതുങ്ങി. മാസം രണ്ടു കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇറങ്ങിയില്ല. വില്ലേജോഫീസുകളില്‍ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇനി എന്തു ചെയ്യണമന്ന് അറിയാതെ നട്ടം തിരിഞ്ഞിരിക്കുകയാണ് നൂറുകണക്കിന് കര്‍ഷകര്‍.
