അയ്യപ്പഭക്തരുടെ കൂട്ടായ്മയുടെ അഭിഭാഷകനാണ് കേസ് ഇന്ന് ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ പരാമർശിച്ചത്. ഇനി പറയാനുള്ളതെല്ലാം എഴുതി നൽകാൻ അഭിഭാഷകനോട് സുപ്രീംകോടതി.

ദില്ലി: ശബരിമല കേസിൽ ഇനി പറയാനുള്ളതെല്ലാം എഴുതി നൽകാൻ അഭിഭാഷകനോട് വീണ്ടും നിർദേശിച്ച് സുപ്രീംകോടതി. അയ്യപ്പഭക്തരുടെ കൂട്ടായ്മയുടെ അഭിഭാഷകനാണ് കേസ് ഇന്ന് ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ പരാമർശിച്ചത്. ഇനി പറയാനുള്ളതെല്ലാം എഴുതി നൽകിയാൽ പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രം വീണ്ടും വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Read More: ശബരിമല: കുംഭമാസപൂജയ്ക്ക് മുമ്പ് വിധിയില്ല, കോടതിയിൽ നാടകീയരംഗങ്ങൾ, സുപ്രീംകോടതിയിൽ നടന്നത്

കഴി‍ഞ്ഞ ദിവസം പുനഃപരിശോധനാഹർജി നൽകിയവരുടെയും സംസ്ഥാനസർക്കാരിന്‍റെയും ദേവസ്വംബോർഡിന്‍റെയും ഉൾപ്പടെ 13 അഭിഭാഷകരുടെ വാദം സുപ്രീംകോടതി കേട്ടിരുന്നു. ബാക്കിയുള്ളവർ വാദിക്കാനായി മത്സരിച്ച് ബഹളം വച്ചപ്പോൾ ശക്തമായ താക്കീതും ചീഫ് ജസ്റ്റിസ് നൽകിയിരുന്നു. മര്യാദയ്ക്ക് കോടതി മുറിയിൽ പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മുന്നറിയിപ്പ്. ബാക്കിയുള്ളവർക്ക് വാദങ്ങൾ എഴുതി നൽകാമെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Read More: മര്യാദയ്ക്ക് പെരുമാറണമെന്ന് അഭിഭാഷകര്‍ക്ക് താക്കീത്; സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ