പമ്പാനദിയിൽ ഇനി നിർമാണങ്ങൾ അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്. പുനർനിർമാണം നടക്കുക ദേവസ്വം ബോർഡിന്‍റെ മേൽനോട്ടത്തിലെന്നും ദേവസ്വം ബോര്‍ഡ്
ശബരിമല: പമ്പാനദിയിൽ ഇനി നിർമാണങ്ങൾ അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്. പുനർനിർമാണം നടക്കുക ദേവസ്വം ബോർഡിന്‍റെ മേൽനോട്ടത്തിലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പദ്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാത പുനസ്ഥാപിച്ചു, തീർത്ഥാടകർക്ക് ശബരിമലയിലെത്താൻ ദേവസ്വം ബോർഡ് തന്നെ സൗകര്യമൊരുക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. മറ്റു വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കാത്ത് നിൽക്കില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
