പാർപ്പിട പദ്ധതിക്കായി മരങ്ങൾ മുറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞു 17,000 മരങ്ങൾ മുറിച്ചുനീക്കാനുള്ള നീക്കമാണ് അടുത്ത മാസം രണ്ട് വരെ ദില്ലി കോടതി സ്റ്റേ ചെയ്തത്
ദില്ലി: ദില്ലിയിൽ പാർപ്പിട പദ്ധതിക്കായി മരങ്ങൾ മുറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞു. 17,000 മരങ്ങൾ മുറിച്ചുനീക്കാനുള്ള നീക്കമാണ് അടുത്ത മാസം രണ്ട് വരെ കോടതി സ്റ്റേ ചെയ്തത്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് പാർപ്പിട സമുച്ചയം നിർമ്മിക്കാനാണ് കൂട്ടത്തോടെ മരം മുറിക്കാൻ തീരുമാനിച്ചത്. കൊടും ചൂടും കടുത്ത മലിനീകരണവും നേരിടുന്ന ദില്ലിയിൽ മരംമുറിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഏഴ് സ്ഥലങ്ങളിലായി ഇതിനകം ആയിരത്തിലധികം മരങ്ങൾ മുറിച്ചു കഴിഞ്ഞു.
മരം മുറിക്കതെരായി നൽകിയ ഹർജി ദില്ലി ഹൈക്കോടതി ദേശീയ ഹരിത ട്രൈബ്യൂണലിന് കൈമാറി. ഹർജി രണ്ടിന് ഹരിത ട്രൈബ്യൂണൽ പരിഗണിക്കും ഹരിത ട്രൈബ്യൂണൽ മരം മുറിക്ക് അനുമതി നൽകിയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദില്ലി സ്വദേശി ഡോ.കൗശൻ കാന്ത് മിശ്രയാണ് ഹൈക്കോടതിയെ സമീപിച്ചത്.
