ദില്ലി: വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ മെയ് ഒന്നിന് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ നടത്തരുതെന്ന് സുപ്രീംകോടതിയും. ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
മല്‍സരം സംസ്ഥാനത്തുനിന്ന് മാറ്റിയാല്‍ വലിയ സാമ്പത്തിക നഷ്ടംഉണ്ടാകുമെന്നായിരുന്നു ക്രിക്കറ്റ് അസോസിയേഷന്‍റെ വാദം. എന്നാല്‍ വരള്‍ച്ചക്കിടയി ല്‍മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്നാണ് സുപ്രീം കോടതി നിലപാട്.
