നിലവിൽ അന്വേഷണം ശരിയായ ദിശയിലാണ് പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി തുടങ്ങിയെന്നും സർക്കാർ
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. നിലവിൽ അന്വേഷണം ശരിയായ ദിശയിലാണ്. 11 പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി തുടങ്ങിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. മുൻ ആലുവ റൂറൽ എസ്.പി. ആർ.ടി.എഫ് രൂപീകരിച്ചത് തെറ്റായ നടപടിയാണ്. ഈ സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനം മുൻ എസ്.പി. ന്യായീകരിക്കാൻ ശ്രമിച്ചെന്നും കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജിയിലാണ് പൊലീസ് വിശദീകരണം നൽകിയത്. ഈ മാസം പതിമൂന്നിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
