കൊച്ചി: ചെലവന്നൂരിലെ ഡിഎൽഎഫ് ഫ്ലാറ്റ് പൊളിക്കേണ്ടെന്ന് സുപ്രീംകോടതി. ഒരു കോടി നഷ്ടപരിഹാരം നൽകിയാൽ മതിയെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാറും തീരദേശപരിപാലന അതോറിറ്റിയും നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്.
ഫ്‌ളാറ്റ് നിര്‍മാണത്തിലെ നിയമലംഘനം ശരിവച്ച ഹൈക്കോടതി കോടികളുടെ നഷ്ടം കണക്കിലെടുത്താണ് പൊളിച്ചു മാറ്റേണ്ടെന്ന് ഉത്തരവിട്ടത്. തീരദേശ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന് ഡിഎല്‍എഫ് ഒരു കോടി രൂപ പിഴ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. എന്നാൽ ഉത്തരവ് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്ന് സര്‍ക്കാരും തീരദേശപരിപാലന അതോറിറ്റിയും സുപ്രീം കോടതിയെ അറിയിച്ചത്.
ഫ്‌ളാറ്റ് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ പൊളിച്ചുമാറ്റാനാകുമെന്നു അതോറിറ്റി കോടതിയെ അറിയിച്ചിട്ടുണ്ട്.
