കർണാടകത്തിലെ കാടൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 16 കാരിയെ മംഗളൂരുവിൽ എത്തിച്ച് പലർക്കും കാഴ്ചവച്ചെന്നും ഇതിന് ഒത്താശ ചെയ്തത് പെൺകുട്ടിയുടെ അച്ഛന്റെ അമ്മയാണെന്നുമാണ് പുറത്തുവരുന്ന വിവരം. അച്ഛനുൾപ്പെടെ പത്ത് പേർ അറസ്റ്റിലായി
കർണാടക: പണത്തിനായി 16കാരിയായ മകളെ വേശ്യാവൃത്തിക്ക് കൊണ്ടുപോയ സംഭവത്തിൽ അച്ഛനും മുത്തശ്ശിയും ഉൾപ്പെടെ പത്തുപേർ അറസ്റ്റിൽ. കർണാടകത്തിലെ കാടൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 16 കാരിയെ മംഗളൂരുവിൽ എത്തിച്ച് പലർക്കും കാഴ്ചവച്ചെന്നും ഇതിന് ഒത്താശ ചെയ്തത് പെൺകുട്ടിയുടെ അച്ഛന്റെ അമ്മയാണെന്നുമാണ് പുറത്തുവരുന്ന വിവരം. ആറു ദിവസത്തോളമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേർ പീഡിപ്പിച്ചത്. പെൺകുട്ടി അമ്മാവനെ വിവരമറിച്ചതോടെയാണ് വിവരം പുറത്തുവന്നത്. സംഭവത്തിൽ പരാതി ഉയർന്നതോടെ പൊലീസ് കേസെടുത്തു. അച്ഛൻ ഉൾപ്പെടെ പത്തുപേർക്കെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അമ്മയില്ലാത്ത 16 കാരിയാണ് പീഡനത്തിനിരയായത്.



