കോഴിക്കോട്ടുള്ള ഇയാളുടെ സുഹൃത്ത് രോഗം ബാധിച്ച് മരിച്ചപ്പോള്‍ അവിടം സന്ദര്‍ശിച്ചതിനാല്‍ മുന്‍കരുതല്‍

തിരുവനന്തപുരം: കോഴിക്കോട് സ്വദേശിയായ യുവാവ് നിപാ വൈറസ് ബാധ സംശയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് വെറും സംശയത്താലാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട്ടുള്ള ഇയാളുടെ സുഹൃത്ത് രോഗം ബാധിച്ച് മരിച്ചപ്പോള്‍ അവിടം സന്ദര്‍ശിച്ചതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് തിരുവനന്തപുരത്തുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത്. 

പനിയോ മറ്റ് അസുഖങ്ങളോ നിപാ വൈറസ്ബാധയുടെ ലക്ഷണങ്ങളോ ഇദ്ദേഹത്തിനില്ല. എങ്കിലും ഇദ്ദേഹത്തെ ഐസലേഷന്‍ റൂമില്‍ താമസിപ്പിച്ച് നിരീക്ഷിക്കുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. മുൻകരുതലെന്ന നിലയിൽ പരിചരിക്കുന്ന ജീവനക്കാര്‍ക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. പരിഭ്രമിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.