Asianet News MalayalamAsianet News Malayalam

കാഞ്ച ഇലയ്യ വീട്ടുതടങ്കലില്‍ തുടരുന്നു

No nod for rally Kancha Ilaiah under house arrest
Author
First Published Oct 29, 2017, 7:35 PM IST

ഹൈദരാബാദ്: എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കാഞ്ച ഇലയ്യ വീട്ടുതടങ്കലില്‍ തുടരുന്നു.ആര്യ വൈശ്യ മഹാസഭയുടെ ഭീഷണിയുളള വിജയവാഡയിലെ പൊതുസമ്മേളനത്തില്‍ ഇലയ്യ പങ്കെടുക്കുന്നത് തടയാനാണ് പൊലീസ് നടപടി. ഹൈദരാബാദിലെ വീടിന് പുറത്തിറങ്ങിയാല്‍ അറസ്റ്റുചെയ്യുമെന്നാണ് പൊലീസ് മുന്നറിയിപ്പ്.

വൈശ്യസമുദായത്തിന് എതിരെയുളള കാഞ്ച ഐലയ്യയുടെ പുസ്തകത്തിനെതിരെയാണ് ആര്യ വൈശ്യ മഹാസഭ രംഗത്തെത്തിയിരുന്നത്. വിജയവാഡയിലെ ദളിത് റാലിയില്‍ ഐലയ്യ പങ്കെടുത്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് വൈശ്യ സമുദായത്തിന്റെ ഭീഷണി.

‘വൈശ്യര്‍ സാമൂഹിക കൊള്ളക്കാര്‍’ എന്ന പുസ്തകത്തിന്റെ​ പേരില്‍ ആര്യവൈശ്യ സമുദായം കാഞ്ച ഇലയ്യക്കെതിരെ വന്‍ പ്രതിഷേധത്തിലാണ്. ഈയിടെ അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ്​ആക്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പുസ്തകം നിരോധിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ്​നൂറുകണക്കിന്​പേര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച്​വീടിനുചുറ്റും തടിച്ചുകൂടി.

 

Follow Us:
Download App:
  • android
  • ios