തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിയത് 94 കോടിയിലധികം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ലൈഫ് പദ്ധതി സംബന്ധിച്ച് ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിൽ ചില തദ്ദേശ സ്ഥാപനങ്ങൾക്ക് വീഴ്ച പറ്റി എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഡിസംബർ മൂന്നിന് വഴിഞ്ഞം തീരത്ത് തന്റെ ഔദ്യോഗികം വാഹനം തടഞ്ഞില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. ജനരോക്ഷം ഭയന്ന് പൂന്തുറ സന്ദർശനം അന്നേ ദിവസം ഒഴിവാക്കിയിട്ടില്ലെന്നും പൂന്തുറ സന്ദർശിക്കാൻ ഉദ്യേശിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി എം.വിൻസന്റ് എം.എൽ.എ യെ രേഖാമൂലം അറിയിച്ചു.