Asianet News MalayalamAsianet News Malayalam

അനുമതിയില്ലാതെ ആർക്കും സ്​ത്രീകളെ തൊടാൻ അവകാശമില്ല: ദില്ലി ഹൈ​ക്കോടതി

No one can touch a woman without her consent says Delhi court
Author
First Published Jan 21, 2018, 2:12 PM IST

ദില്ലി: അനുമതിയില്ലാതെ ആർക്കും സ്​ത്രീകളെ സ്​പർശിക്കാനാവില്ലെന്ന്​ ദില്ലി ഹൈ​ക്കോടതി. സ്​ത്രീകളെ പുരുഷൻമാർ ലൈംഗികതാൽപര്യത്തിനായി ഇരയാക്കുന്ന പ്രവണത തുടരുന്നത്​ ദൗർഭാഗ്യകരം എന്നും കോടതി വിശേഷിപ്പിച്ചു.  ഒമ്പത്​ വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസിൽ റാം എന്നയാൾക്ക്​ അഞ്ച്​ വർഷം തടവ്​ ശിക്ഷ വിധിച്ചുകൊണ്ടാണ്​ കോടതിയുടെ നിരീക്ഷണങ്ങൾ.

2014 സെപ്​റ്റംബർ 25ന്​  ഉത്തര ദില്ലിയിലെ മുഖർജി മാർക്കറ്റിലായിരുന്നു കേസിനാസ്​പദമായ സംഭവം. ഉത്തർപ്രദേശ്​ സ്വദേശിയായ ചവി റാം  പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ മാർക്കറ്റിലെ തിരക്കിനിടയിൽ അനുചിതമായ രീതിയിൽ പിടിക്കുകയായിരുന്നു. സ്​ത്രീയുടെ ശരീരം അവളുടെ സ്വന്തമാണെന്നും അതിൽ അവൾക്ക്​ മാത്രമാണ്​ അവകാശമെന്നും പറഞ്ഞ കോടതി മറ്റുള്ളവർ അതിൽ അനുമതിയില്ലാതെ എന്ത്​ ആവശ്യത്തിന്​ സ്​പർശിക്കുന്നതും​ നിയമവിരുദ്ധമാണെന്നും വ്യക്​തമാക്കി.

സ്​ത്രീയുടെ സ്വകാര്യതക്കുള്ള അവകാശം പുരുഷൻമാർക്ക്​ അംഗീകരിക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്​തമാക്കി. നിസഹായരായ പെൺകുട്ടികൾക്ക്​ മേൽ ലൈംഗീക സംതൃപ്​തിക്ക്​ ശ്രമിക്കുന്ന പുരുഷൻമാർ ഇക്കാര്യത്തെക്കുറിച്ച്​ രണ്ടാമതൊന്ന്​ ആലോചിക്കാറില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരം നടപടിയിലൂടെ സ്​ത്രീകളുടെയും പെൺകുട്ടികളുടെയും സ്വകാര്യതാ അവകാശമാണ്​ ഇല്ലാതാക്കുന്നത്​.

ശിക്ഷക്ക്​ വിധിച്ച റാമി​നെ ലൈംഗിക അതിക്രമകാരി എന്ന്​ വിശേഷിപ്പിച്ച കോടതി അയാൾ ​ഒരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്നും വ്യക്​തമാക്കി. നാല്​ വർഷത്തെ കഠിന തടവിന്​ പുറമെ പതിനായിരം രൂപ പിഴ ചുമത്തിയ കോടതി ഇതിൽ പകുതി പെൺകുട്ടിക്ക്​ നൽകാൻ ഉത്തരവിട്ടു. ഇതിന്​ പുറമെ ദില്ലി സ്​റ്റേറ്റ്​ ലീഗൽ സർവീസ്​ അതോറിറ്റിയോടു അര ലക്ഷം രൂപ പെൺകുട്ടിക്ക്​ നൽകാനും കോടതി നിർ​ദേശിച്ചു. അതിവേഗം പുരോഗമിക്കുന്ന, സാ​ങ്കേതികമായ ശക്​തമായ ഇന്ത്യ പോലുള്ള രാജ്യത്ത്​ കുട്ടികൾ ഉൾപ്പെടെയുള്ള സ്​ത്രീകൾ മാർക്കറ്റ്​, ബസ്​, മെട്രോ, തിയറ്റർ പോലുള്ള പൊതുസ്​ഥലങ്ങളിൽ തുടർച്ചയായി ലൈംഗീക പീഢനത്തിന്​ ഇരയാകുന്നത്​ നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.

Follow Us:
Download App:
  • android
  • ios