തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബത്തിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ക്ഷേത്രം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രംഗത്ത്. നിലവറ തുറക്കുന്നത് വിശ്വാസത്തിന് എതിരല്ലെന്നും തുറക്കാതിരുന്നാലാണ് അനാവശ്യ സംശയങ്ങളുണ്ടാവുകയെന്നും മുന്‍ എക്‌സി. ഓഫീസര്‍ കെ എന്‍ സതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പദ്നമാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ ചൊല്ലി  തിരുവിതാംകൂര്‍ രാജകുടുംബത്തിന്  വിരുദ്ധാഭിപ്രായമുളള സാഹചര്യത്തിലാണ്, ക്ഷേത്രം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍  നിലപാട് വ്യക്തമാക്കുന്നത്. നിലവറ തുറക്കാതിരിക്കുന്ന് ദൂരൂഹത വര്‍ധിപ്പിക്കാനേ ഉപകരിക്കൂ . നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്തി നിധി ശേഖരം അവിടത്തെന്നെ സംരക്ഷിക്കണം.

നേരത്തെ നാല് തവണ നിലവറ തുറന്നപ്പോഴും വ്രണപ്പെടാത്ത ഏത് വിശ്വാസപ്രമാണമാണ് ഇപ്പോള്‍ വിലങ്ങുതടിയെന്നാണ് മുന്‍ എക്‌സിക്യൂട്ടിവ് ഓഫിസര്‍ ചോദിക്കുന്നത്.