കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാവുന്നതാണെന്നും സിദ്ധരാമയ്യ പറ‍ഞ്ഞു. അതേസമയം മേല്‍നോട്ടം വഹിക്കാന്‍ കാവേരി മാനേജുമെന്‍റ് അതോറിറ്റി രൂപീകരിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്നം മൂലം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത യോഗത്തിന് എത്തിയില്ല. കോടതി ഉത്തരവ് കര്‍ണാടകം അട്ടിമറിക്കുകയാണെന്ന് ജയലളിത പ്രസ്താവനയിലൂടെ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് ജലവിഭവ മന്ത്രി ഉമാഭാരതി അറിയിച്ചു. ഇനിയും സംഘര്‍ഷം ഉണ്ടായാല്‍ നിരാഹാരമിരിക്കാന്‍ പോലും തയ്യാറാകുമെന്നും
ഉമാഭാരതി വ്യക്തമാക്കി.