മലപ്പുറം: ക്ഷീരവികസനവകുപ്പിന്റെ പാല്‍ പരിശോധനാകേന്ദ്രങ്ങല്‍ സംസ്ഥാനത്ത് പലയിടത്തും നോക്കുകുത്തികളാവുന്നു. നാലു റീജിനല്‍ ലബോറട്ടറികളും 14 ജില്ലാ ലബോറട്ടറികളും ഉണ്ടെങ്കിലും പലയിടത്തും പാല്‍ പരിശോധന നടക്കുന്നില്ല. സംസ്ഥാനത്ത് പാലുല്‍പ്പാദനം കുട്ടാനും പാലിന്റെ ഗുണനിലവാരം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് അരനുററാണ്ട് മുന്‍പ് ക്ഷീരവികസനവകുപ്പ് രുപീകരിച്ചത്.

ഒരു ദിവസം 15 ലക്ഷം ലിററര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത് ഗുണനിലവാരം ഉറപ്പുവരുത്താനായി ക്ഷീരവികസനവകുപ്പ് ഏര്‍പ്പെടുത്തിയ വിപുലമായ സംവിധാനങ്ങല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?. ഞങ്ങള്‍, ക്ഷീരവികസനവകുപ്പിന്‍റ മലപ്പുറത്തെ ജില്ല ലാബില്‍ പോയി. എല്ലാ പരിശോധനകളും കൃത്യമായി നടക്കുന്നുണ്ടെന്ന വിശദീകരണമാണ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലപ്പുറത്തെ സ്ഥിതി ഇങ്ങിനെയാണെന്നിരിക്കെ അന്യസംസ്ഥാാനങ്ങില്‍ നിന്നെത്തുന്ന പാലിന്റെ ഗുണനിലവാരം നോക്കാന്‍ പ്രധാന ചെക്ക് പോസ്റ്റുകളില്‍ ആഘോഷാവസരങ്ങലില്‍ മാത്രം ഒരുക്കുന്ന താത്ക്കാലിക സംവിധാനങ്ങല്‍ മാത്രമാണ് ഇന്നും നിലവിലുള്ളതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. വകുപ്പിന്റെ കണക്കുപ്രകാരം 2009 ല്‍ നിരോധിച്ച അഞ്ച് പാല്‍ ബ്രാന്റുകള്‍ മാത്രമാണ് ഇന്നും ഗുണനിലവാരമില്ലാത്തതായി കണക്കാക്കുന്നത്.

അന്യസംസ്ഥാനങ്ങലില്‍ നിന്നുള്ളതടക്കം ഗുണനിലവാരമില്ലാത്ത ബ്രാന്റുകള്‍ മാര്‍ക്കററുകളില്‍ ധാരാളമുള്ളപ്പോഴാണ് ക്ഷീരവികസനവകുപ്പ് ഈ കണക്ക് പറയുന്നത്.ചുരുക്കത്തില്‍ സാധാരണക്കാരന് ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ 50 വര്‍ഷങ്ങല്‍ക്കിപ്പുറവും ക്ഷീരവികസനവകുപ്പിന് കഴിയുന്നില്ല എന്നതിന്റെ വ്യക്തമായ സുചനകള്‍ തന്നെയാണ് ലഭിക്കുന്നത്.