തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ കാര്‍ യാത്രാ വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ജനജാഗ്രതാ യാത്രയെ കുറിച്ചുള്ള വിവാദം കൊഴുക്കുന്ന സമയത്താണ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ വിസമ്മതിച്ചത്. കോടിയേരി സഞ്ചരിച്ച ആഡംബര വാഹനത്തിന്റെ ഉടമ കാരാട്ട് ഫൈസൽ, സ്വർണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ്. തനിക്കെതിരെ ഡിആർഐ അന്വേഷണം നടക്കുന്നുണ്ടെന്ന് ഫൈസൽ തന്നെ സമ്മതിച്ചിരുന്നു.