തിരുവനന്തപുരം: സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ് രംഗത്ത്. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് ആരോപിച്ചു. സുനാമി പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടുപോയി. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ പേടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരെ അനുമതിയില്ലാതെ സര്‍വീസ് സ്റ്റോറി എഴുതിയതിന് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
സംഭവത്തില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പലരും അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെയാണ് ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതും നടപടി മയപ്പെടുത്താന്‍ തീരുമാനിച്ചതും. ജേക്കബ് തോമസിന്റെ പുസ്തകം ചട്ടലംഘനമെന്ന് മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യം നടത്തിയ സുപ്രധാന നിയമമായിരുന്നു ജേക്കബ് തോമസിന്റെത്. വിജിലന്‍സ് ഡയറക്ടറെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം മുഖ്യമന്ത്രി പിന്തുണച്ചു.
മന്ത്രിയായിരുന്ന ഇ പി ജയരാജനെതിരെ ഉയര്‍ന്ന ബന്ധു നിയമന വിവാദത്തിലെ കേസിനുശേഷം അവധിയില്‍ പോകേണ്ടിവന്ന ജേക്കബ് തോമസിന് പക്ഷെ പിന്നീട് മടങ്ങിവരാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ നിര്‍ദ്ദശ പ്രകാരം അവധിയില്‍ കഴിയുന്നതിനിടെയാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോഴെന്ന ആത്മകഥ എഴുതുന്നത്. മുന്‍ മന്ത്രിമാരെയും ജനപ്രതിനിധികളും വിമര്‍ശക്കുന്ന പുസ്‌കമെഴുതിയത് സര്‍ക്കാര്‍ അനുമതിയില്ലാതെയാണ്. പുസ്‌കത്തില്‍ ചട്ടലംഘമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ റിപ്പോര്‍ട്ട് നല്‍കി. ചട്ടലംഘനം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ജേക്കബ് തോമസിന്റെ ഗുരുതരമായ വീഴ്ചകളാണ് ചൂണ്ടികാട്ടിയത്.
