തിരുവനന്തപുരം: ഹാദിയ കേസിൽ തീവ്രവാദ ബന്ധം സ്ഥിരീക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ക്രൈം ബ്രാ‍ഞ്ച്. ഡിജിപിക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ടിലാണ് പരാമർശമുള്ളത്. സ്വന്തം താൽപര്യ പ്രകാരമാണ് മതമാറിയെന്നാണ് ഹാദിയ നൽകിയിരിക്കുന്ന മൊഴി. സഹപാഠികളുടെ ആചാരണങ്ങളിൽ താല്‍പ്പര്യമുണ്ടായാണ് മറ്റൊരു മതം സ്വീകരിച്ചതെന്നാണ് ഹാദിയ നൽകിയിരിക്കുന്ന മൊഴി. 

ഹാദിയയുടെ വിവാഹത്തെ കുറിച്ചുള്ള രേഖകകള്‍ പരിശോധിച്ചു. മതാചാരണ പ്രകാരമുള്ള ചടങ്ങുകളെല്ലാം പാലിച്ചാണ് വിവാഹം നടന്നത്. വിവാഹം രജിസ്റ്റർ ചെയ്യാനായി ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയിട്ടുണ്ട്. മതംമാറ്റത്തിൽ പരപ്രേരണയും സാമ്പത്തിക സ്വാധീനവുമുണ്ടായിട്ടുണ്ടെന്ന് ആക്ഷേപം അന്വേഷിച്ചുവരുകയാണെന്നും ക്രൈം ബ്രാഞ്ച് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.