റഷ്യന്‍ ലോകകപ്പിലെ രണ്ടാം റൗണ്ട് ലക്ഷ്യമിട്ട് ഐസ് ലാന്‍ഡ് നാളെ നൈജീരിയയുമായി പോരടിക്കും

മോസ്ക്കോ: ഫുട്ബോള്‍ ലോകകപ്പിന് വേണ്ടിയുള്ള പോരാട്ടം റഷ്യന്‍ മണ്ണില്‍ പൊടിപൊടിക്കുകയാണ്. അതിനിടയില്‍ നിരവധി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. താരങ്ങള്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവാദമില്ലെന്നതാണ് അതില്‍ പ്രധാനം. എന്നാല്‍ ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ച് ഐസ് ലാന്‍ഡ് പരിശീലകന്‍ രംഗത്തെത്തി.

അര്‍ജന്‍റീനയെ വിറപ്പിച്ച് സമനില നേടിയ ശേഷം ഇത്തരം പ്രചരണം ശക്തിയാര്‍ജിച്ചിരുന്നു. ഐസ് ലാന്‍ഡില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇക്കാര്യം പരിശീലകന്‍ ഹീമര്‍ ഹര്‍ഗ്രിംസണിനോടുതന്നെ ചോദിച്ചു. ജീവിത പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ നിന്ന് താരങ്ങളെ വിലക്കിയിട്ടില്ലെന്ന് പരിശീലകന്‍ വ്യക്തമാക്കി.

താരങ്ങള്‍ ഭാര്യമാരെ റഷ്യയിലേക്ക് കൊണ്ടുവരാത്തത് ദൂരക്കൂടുതലുള്ളതിനാലെന്നും ഹീമര്‍ വിശദീകരിച്ചു. താരങ്ങളുടെ ലൈംഗിക ബന്ധവും മത്സരങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ ലോകകപ്പിലെ രണ്ടാം റൗണ്ട് ലക്ഷ്യമിട്ട് ഐസ് ലാന്‍ഡ് നാളെ നൈജീരിയയുമായി പോരടിക്കും.