ദില്ലി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷ(നീറ്റ്) ഈ വര്‍ഷം ഇല്ല. നീറ്റ് ഇത്തവണ നടത്തേണ്ടെന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതുന്നവര്‍ക്കു ജൂലായ് 24ന്റെ നീറ്റ് പരീക്ഷ ബാധകമാകില്ല. പരീക്ഷ നടത്തുന്നത് ഒരു വര്‍ഷത്തേക്കു നീട്ടിവയ്ക്കണമെന്ന ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

ശനിയാഴ്ചയാണ് കേന്ദ്ര ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക അയച്ചത്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമാണു രാഷ്ട്രപതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. 

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം ഏകീകൃത പരീക്ഷയിലടെ മാത്രമേ നടത്താവൂ എന്ന സുപ്രീം കോടതി വിധി മറികടക്കുന്നതിനായാണു കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.