സ്ത്രീകള്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
പത്തനംതിട്ട: ശബരിമല നട ഇന്ന് വൈകീട്ട് തുറക്കാനിരിക്കെ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍. സ്ത്രീകള്‍ എത്തുമെന്ന് കരുതുന്നില്ലെന്നും പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരു വന്നാലും ബോർഡിന് പ്രതിഷേധമില്ലെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി. അതേസമയം വിവാദ വിഷയങ്ങളോട് പ്രതികരിക്കുന്നില്ലെന്നും പൂജാ കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും മേല്‍ശാന്തി വി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
അതേസമയം നിലക്കലില്‍ വീണ്ടും സംഘര്‍ഷം തുടങ്ങി. സമര പന്തല്‍ പൊളിച്ച് കസേരകള്‍ പൊലീസ് നീക്കിയെങ്കിലും വീണ്ടും സമരക്കാര്‍ എത്താന്‍ സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. സമരപന്തലിന് പുറകിലായി പ്രതിഷേധകര്‍ ഭക്ഷണം തയ്യാറാക്ിയിരുന്ന ഭാഗവും പൊളിച്ച് നീക്കി. പൊലീസ് ലാത്തി വീശിയതോടെ സമരക്കാര്‍ ചിതറിയോടുകയായിരുന്നു.
