യാത്രക്കാരുടെ സുരക്ഷിത യാത്രയ്‌ക്കായി ട്രെയിനിന്റെ എന്‍ജിന്‍ ഡ്രൈവര്‍, കാബിന്‍ ക്രൂ, സ്റ്റേഷന്‍മാസ്റ്റര്‍ എന്നിവരുടെ വൈദ്യ പരിശോധന നടത്തണമെന്നാണ് റെയില്‍വേ ചട്ടം. മദ്യപിച്ചിട്ടുണ്ടോയെന്നറിയാനാണ് പരിശോധന. എന്നാല്‍ വൈദ്യപ രിശോധന നടത്തുന്നതിനെതിരെ 2015 എപ്രില്‍ 26ന് എറണാകുളത്ത് ലോക്കോ പൈലറ്റുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇത് ഗുരുതര അച്ചടക്കലംഘനമാണെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. 37 പേര്‍ അച്ചടക്കം ലംഘിച്ചെങ്കിലും നാലു പേര്‍ക്കെതിരെ മാത്രം നടപടിയെടുത്ത് റെയില്‍വേ അന്വേഷണം പ്രഹസനമാക്കി. 
ബൈറ്റ്1.അഡ്വ.ഡി ബി ബിനു,വിവരാവകാശ പ്രവര്‍ത്തകന്‍. കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സുരക്ഷാ ചട്ടങ്ങള്‍ നടപ്പാക്കാന്‍ റെയില്‍വേ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.