സര്‍ക്കാര്‍ വാഹനങ്ങളില്‍ പെട്രോള്‍ നിറക്കുവാനായി ഉപയോഗിച്ചിരുന്ന പെട്രോള്‍ ഫില്ലിംഗ് കാര്‍ഡുകളില്‍ ആദ്യം മാറ്റം വരുത്തും. ഈ കാര്‍ഡുകളില്‍ വാഹനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പെട്രോള്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വാഹനത്തിന്റെ നമ്പര്‍, പരമാവധി ഉപയോഗിക്കാവുന്ന പെട്രോളിന്റെ അളവ്, ഏത് തരം എണ്ണയാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയ പുതിയ കാര്‍ഡുകള്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നു പ്രധാന എണ്ണ വിതരണ കമ്പനികളായ ഷെല്‍ ഒമാന്‍, ഒമാന്‍ ഓയില്‍, അല്‍ മഹാ, ഹോര്‍മുസ് എനര്‍ജി എന്നീ കമ്പനികള്‍ക്ക് ധനകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി കഴിഞ്ഞു.
ഈ കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് കാര്‍ഡില്‍ നിശ്ചയിച്ച അളവില്‍ മാത്രമെ എണ്ണ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. എം 91 ഉപയോഗിക്കാന്‍ കഴിയാത്തതും, ധനകാര്യ മന്ത്രാലയം പ്രത്യേകം അനുവാദം നല്‍കുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും സൂപ്പര്‍ പെട്രോളായ എം 95 ഉപയോഗിക്കാന്‍ അനുവാദം ലഭിക്കുകയുള്ളൂ. പുതിയ സര്‍ക്കുലര്‍ പ്രകാരം വാഹനങ്ങള്‍ക്ക് മാസം തോറും ഉപയോഗിക്കാന്‍ കഴിയുന്ന പെട്രോളിന്റെയും അളവ് രേഖപ്പെടുത്തും.
ഇത് എണ്ണ ഉപയോഗം നിയന്ത്രിക്കാനും സര്‍ക്കാര്‍ വാഹനങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുമാണിത്. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ക്ക് സ്വീകരിക്കുകയും ചെയ്യും.
