ദില്ലി: സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം വേണ്ടെന്ന് സുപ്രീംകോടതി. സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം ആകാമെന്ന ഒഡീഷ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. എന്‍ജിനീയറിങ് ഉള്‍പ്പടെയുള്ള കോഴ്‌സുകള്‍ക്ക് വിധി ബാധകമാണ്.

ഇതുസംബന്ധിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സാങ്കേതിക കോഴ്‌സുകള്‍ വിദൂര വിദ്യാഭ്യാസം വഴി നടത്തരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

രണ്ട് വര്‍ഷം മുന്‍പാണ് ഇത് സംബന്ധിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി വരുന്നത്.