തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, കൊച്ചിയിലെ കുമ്പളം എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളിലെ ഫീയാണ് താല്‍ക്കാലികമായി എടുത്ത് കളഞ്ഞിട്ടുള്ളത്.
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയവും അനുബന്ധ നാശനഷ്ടങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്ത് ദേശീയപാതയിലെ മൂന്ന് ടോള്‍ പ്ലാസകളില്‍ യൂസര്‍ ഫീ താത്കാലികമായി വേണ്ടെന്ന് വച്ചു.
ദേശീയപാതാ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 26 വരെയാണ് സൗജന്യം അനുവദിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, കൊച്ചിയിലെ കുമ്പളം എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളിലെ ഫീയാണ് താല്‍ക്കാലികമായി എടുത്ത് കളഞ്ഞിട്ടുള്ളത്.
