അരനൂറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ച് കൊളംബിയൻ സർക്കാരും വിമത സംഘടനയായ കൊളംബിയൻ റെവല്യൂഷണറി ആംഡ് ഫോഴ്സസും (ഫാർക്) തമ്മിൽ അടുത്തിടെ സമാധാന ഉടമ്പടിയിലെത്തിയിരുന്നു. നാല് വർഷത്തെ സന്ധി സംഭാഷണങ്ങൾക്കു ശേഷമാണ് ഉടമ്പടിയുണ്ടാക്കിയത്. 

ഇതിനു മുൻകൈയെടുത്തത് കൊളംബിയൻ പ്രസിഡന്‍റ് യുവാൻ മാനുവൽ സാന്‍റോസയിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഫാർകുമായി സർക്കാറുണ്ടാക്കിയ സമാധാനക്കരാർ ഹിതപരിശോധനയിൽ പരാജയപ്പെട്ടു. 

1964 ൽ ആരംഭിച്ച യുദ്ധം അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആഭ്യന്തര ലഹളയായിരുന്നു. 2,60,000 ജനങ്ങൾ കൊല്ലപ്പെട്ട യുദ്ധത്തിൽ 68,00,000 പേർ അഭയാർഥികളായി. 45,000 പേരെ കാണാതായി. ഇതിനുമുമ്പ് നടന്ന മൂന്ന് സമാധാന ചർച്ചകളും പരാജയപ്പെട്ടിരുന്നു. യുവാൻ മാനുവൽ സാന്‍റോസ് പ്രതിരോധ മന്ത്രിയായിരുന്നു.