Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്

വിലാസ് റാവുവിന്റെ വിവാദ പ്രസംഗത്തിന്റെ  വീഡിയോ ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യയാണ് തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

Nobody knows Modi father says Congress leader
Author
Delhi, First Published Nov 25, 2018, 4:06 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് രംഗത്ത്. മുൻ കേന്ദ്ര മന്ത്രിയായ വിലാസ് റാവു മുട്ടേമറാണ് നരേന്ദ്രമോദിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. ജനങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ അഞ്ച് തലമുറകളെ അറിയാം എന്നാൽ നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആർക്കുമറിയില്ലെന്നായിരുന്നു വിലാസ് റാവുവിന്റെ പ്രസ്താവന.

കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ മോദിയുടെ അമ്മയെ കുറിച്ച് അനാവശ്യ പ്രസ്താവന നടത്തി പാർട്ടിയെ കുഴപ്പത്തിലാക്കിയതിന് പിന്നാലെയാണ്  വിലാസ് റാവുവിന്റെ വിവാദ പ്രസ്താവന. വിലാസ് റാവുവിന്റെ വിവാദ പ്രസംഗത്തിന്റെ  വീഡിയോ ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യയാണ് തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

“രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് ജനങ്ങൾക്ക് അദ്ദേഹത്തിന്റെ അഞ്ച് തലമുറകളെ കുറിച്ച് അറിയാം. രാഹുലിന്റെ അച്ഛനാരാണെന്ന് അറിയാം- രാജീവ് ഗാന്ധി, അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെയും മുതുമുത്തശ്ശൻ ജവഹർലാൽ നെഹ്റുവിനെയും ജനങ്ങൾക്കറിയാം. നെഹ്റുവിന്റെ അച്ഛൻ മോത്തിലാൽ നെഹ്റുവിനെ കുറിച്ചും അവർക്കറിയാം. എന്നാൽ നരേന്ദ്രമോദിയുടെ അച്ഛൻ ആരാണെന്ന് ആർക്കുമറിയില്ല.”വിലാസ് റാവു പറഞ്ഞു.

രൂപയുടെ വിലയിടിവിനെ പരാമർശിക്കാൻ മോദിയുടെ അമ്മയുടെ പ്രായത്തെ കൂട്ടുപിടിച്ച കോൺഗ്രസ് നേതാവ് രാജ് ബബ്ബാറിന് തലവേദന ഉണ്ടാക്കിയിരുന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം മോദിയുടെ അമ്മയുടെ പ്രായത്തിനടുത്തേയ്ക്ക് എത്തിയിരിക്കുകയാണ് എന്നായിരുന്നു രാജ് ബബ്ബാർ പറഞ്ഞത്. കോണ്‍ഗ്രസിലെ കുടുംബാധിപത്യം പ്രചരണായുധമാക്കുന്ന ബിജെപിയും രാഹുലിന്‍റെ രാഷ്ട്രീയ പാരമ്പര്യം  ഉയര്‍ത്തി കാണിക്കുന്ന കോണ്‍ഗ്രസും ഈ വിഷയത്തില്‍ നേരത്തെയും ഏറ്റുമുട്ടിയിട്ടുണ്ട്. നെഹ്റു കുടുംബത്തില്‍ പിറന്നതിനാല്‍ മാത്രമാണ് രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്ത് എത്തിയതെന്ന് കുറ്റപ്പെടുത്തുന്ന ബിജെപി മോദിയുടെ തുടക്കം ഇതിന് ബന്ദലായി ഉയര്‍ത്തി കാണിക്കുകയും  ചെയ്യാറുണ്ട്. 

Follow Us:
Download App:
  • android
  • ios