മസ്ക്കറ്റ്: ഒമാനില്‍ നിലനില്‍ക്കുന്ന എന്‍ഒസി നിയമം സാമ്പത്തിക പ്രതിസന്ധിക്ക് മാറ്റം വരുന്നത് വരെ തുടരും. നിയമത്തിനെതിരെ നിരവധി തൊഴില്‍ സ്ഥാപനങ്ങള്‍ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിന്ന് മാറ്റം വരുത്തില്ല. പരിചയ സമ്പന്നരായ തൊഴിലാളികളെ ലഭിക്കുന്നതിന് നിയമം തടസ്സമാകുന്നതായാണ് പരാതി. കമ്പനിയില്‍ നിന്ന് വിസ റദ്ദാക്കി രാജ്യത്തിന് പുറത്ത് പോകുന്ന വിദേശിക്ക് രണ്ട് കൊല്ലത്തിന് ശേഷം മാത്രമേ പുതിയ വിസയില്‍ എത്താനാവൂ എന്നതാണ് എന്‍ഒസി നിയമം. കമ്പനിയുടെ എന്‍ഒസി ഉള്ളവര്‍ക്ക് ഈ കാലയളവിന് മുന്‍പ് തിരിച്ച് വരാമെങ്കിലും ഇതിന് സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളുണ്ട്.