ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ അമര്‍ത്യ സെന്‍ പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ മതേതര പാര്‍ട്ടികളും ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദില്ലി: ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ അമര്‍ത്യ സെന്‍ പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ മതേതര പാര്‍ട്ടികളും ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൃത്തികെട്ട രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഒരു പാര്‍ട്ടിയാണ് 31 ശതമാനം വോട്ട് മാത്രം ലഭിച്ചിട്ടും രാജ്യത്തെ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം അപകടത്തിലായ നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിയില്‍ നില്‍ക്കാന്‍ ഇടതുപക്ഷം മടിക്കരുത്.

സ്വേച്ഛാധിപത്യത്തിനെതിരായ എതിര്‍പ്പ് നാം പ്രകടിപ്പിക്കണം. വര്‍ഗീയത രാജ്യത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൊല്‍ക്കത്തയിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. പശ്ചിമ ബംഗാളിലെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ സിപിഎമ്മിനേക്കാള്‍ ഭേദം ബിജെപി ആണെന്ന വാദത്തെയും അദ്ദേഹം എതിര്‍ത്തു.