കെപിസിസിയുടെ അനുമതി ലഭിച്ചതോടെയാണ് ഡിസിസി സ്വന്തം അധ്യക്ഷയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. യുഡിഎഫിന് ആകെ 22 അംഗങ്ങളുണ്ട്. അതിൽ 16 പേർ കോൺഗ്രസ്. കോൺഗ്രസിന്‍റെ എട്ടും കേരള കോൺഗ്രസിന്‍റെ നാലും ലീഗിൻറെ രണ്ടും അടക്കം 14 പേരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടത്.

പത്തനംതിട്ട: നഗരസഭയിൽ സ്വന്തം പാർട്ടിക്കാരിയായ അധ്യക്ഷയ്ക്കെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയായിട്ടും രാജിവെക്കാത്ത സാഹചര്യത്തിലാണ് അധ്യക്ഷയെ പുറത്താക്കാനുള്ള ഡിസിസിയുടെ ശ്രമം.

കെപിസിസിയുടെ അനുമതി ലഭിച്ചതോടെയാണ് ഡിസിസി സ്വന്തം അധ്യക്ഷയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. യുഡിഎഫിന് ആകെ 22 അംഗങ്ങളുണ്ട്. അതിൽ 16 പേർ കോൺഗ്രസ്. കോൺഗ്രസിന്‍റെ എട്ടും കേരള കോൺഗ്രസിന്‍റെ നാലും ലീഗിൻറെ രണ്ടും അടക്കം 14 പേരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടത്.

ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും രജനി പ്രദീപ് രാജി വെക്കാത്തതിൽ കെപിസിസി ഡിസിസിയോട് റിപ്പോർട്ട് തേടിയിരുന്നു. അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് തുടരുന്നതെന്ന് രജനി പ്രദീപ് പറയുന്നു.

നഗരസഭയിൽ എൽഡിഎഫിന് ഒമ്പത് അംഗങ്ങളുണ്ട്. യുഡിഎഫിലെ തർ‍ക്കത്തിൽ ഇടതുമുന്നണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എൽഡിഎഫിന്റെ കൂടി പിന്തുണ ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രജനി പ്രദീപ്.