പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ പഞ്ചവത്സര പദ്ധതിയിലേക്ക് പരിഗണിക്കുന്നു. ഇതിനായി പ്രവാസികളുടെ വിവിധ വിഷയങ്ങളുടെ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ നോർക്കയുടെ കീഴിൽ പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചതായി സമിതി അംഗംങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പതിമൂന്നാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പ്രവാസികളുടെ ഉന്നമനത്തിനും സാമൂഹിക ക്ഷേമത്തിനുമായുള്ള പദ്ധതി ആവിഷ്ക്കരിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല. സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ അംഗങ്ങളാണ്.