ഈ രാജ്യങ്ങളിലേക്കുള്ള അറ്റസ്റ്റേഷന്‍ ഇനിമുതല്‍ നോർക്ക റൂട്ട്സ് വഴി ചെയ്യാം

ഖത്തർ, ബഹ്‌റൈൻ രാജ്യങ്ങളിലേക്കു ജോലിക്കായുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ ഇനിമുതല്‍ നോർക്ക റൂട്ട്സ് വഴി ചെയ്യാം. ഇനി മുതല്‍ അറ്റസ്റ്റേഷന് സ്വകാര്യ ഏജന്‍സികളെ സമീപിക്കേണ്ടതില്ലെന്നും നോര്‍ക്ക പ്രതിനിധികള്‍ വ്യക്തമാക്കി.

നോർക്ക റൂട്ട്സിന്റെ തിരുവനംന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണൽ ഓഫീസുകൾ മുഖേനയാണ് ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ചെയ്യാൻ കഴിയുകയെന്നു നോർക്ക സി.ഇ.ഒ അറിയിച്ചു. നിലവിൽ ലഭ്യമായ യു.എ. ഇ, കുവൈറ്റ് എംബസി അറ്റസ്റ്റേഷനു പുറമെയാണിത്.

ഖത്തർ എംബസി അറ്റസ്‌റ്റേഷനു സർട്ടിഫിക്കറ്റിനു 3000 രൂപയാണ് ഫീസ്. ബഹ്‌റൈൻ അറ്റസ്‌റ്റേഷനു 2750 രൂപയും കുവൈറ്റ് എംബസി അറ്റസ്‌റ്റേഷനു 1250 രൂപയുമാണ് ഓരോ സർട്ടിഫിക്കറ്റിനും ഈടാക്കുന്നതെന്നു നോർക്കറൂട്ട്സ് വാർത്ത കുറിപ്പിൽ അറിയിച്ചു.