ദില്ലി: രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍ മഞ്ഞ്. സമീപകാലത്തെ ഏറ്റവും വലിയ മൂടല്‍ മഞ്ഞ് കാലവസ്ഥയാണ് ഇതെന്നാണ് കാലാവസ്ഥ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാഴ്ചയ്ക്ക് വ്യക്തമല്ലാത്തതിനാല്‍ വിമാനങ്ങള്‍ പലതും വൈകിയാണ് പറക്കുന്നത്. ആറ് ഇന്താരാഷ്ട്ര വിമാനങ്ങളും ഏഴ് ആഭ്യന്തര സര്‍വീസുകളുമാണ് വൈകുന്നത്. 

ഇതിന് പുറമെ ഒരു ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തി വയക്കുകയും ചെയ്തു. ഇതിന് പുറമെ സംസ്ഥാനത്തേക്കുള്ള 94 തീവണ്ടി സര്‍വീസുകളും വൈകിയാണ് ഓടുന്നത്. 15 എണ്ണം സമയം മാറ്റുകയും ഒരെണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു. 

ഡല്‍ഹിയെ കൂടാതെ ഉത്തര്‍പ്രദേശിലും പഞ്ചാബിലും കനത്ത മൂടല്‍ മഞ്ഞാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യതലസ്ഥാനത്തെ മൂടല്‍ മഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.